May 20, 2024

സാഹിത്യകാരൻമാരുടെ സംഗമം നാളെ പത്മപ്രഭയിൽ

0
Img 20240510 104741

കൽപറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം,എം.പി വീരേന്ദ്രകുമാർ ഹാളിൽ ശനിയാഴ്ച സാഹിത്യകാരന്മാരുടെ സംഗമം. ഗ്രന്ഥാലയം വനിതാവേദി സംഘടിപ്പിക്കുന്ന വയനാട്ടിലെ എഴുത്തുകാരികളുടെ സംഗമത്തിൽ മലയാള സാഹിത്യ ലോകത്ത് തിളങ്ങി നിൽക്കുന്ന , മൈന ഉമൈബാനും, അർഷാദ് ബത്തേരിയും, എൻ പി.ഹാഫിസ് മുഹമ്മദും പങ്കെടുക്കും . നൂറോളം എഴുത്തുകാരികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സംഗമത്തിന്റെ രജിസ്ട്രേഷൻ 9 മണിക്ക് ആരംഭിക്കും.

10 മണിക്ക് നടക്കുന്ന ചടങ്ങിൽ മൈന ഉമൈബാൻ പരിപാടിയുടെ ഉദ്ഘാടനവും, പ്രസിദ്ധ സാഹിത്യകാരൻ അർഷാദ് ബത്തേരി മുഖ്യപ്രഭാഷണവും നടത്തും. എൻ. പി. ഹാഫീസ് മുഹമ്മദ് സംഗമത്തിന് എത്തിയവരുമായി സംവദിക്കും 183 -ാമത് പുസ്തക ചർച്ച 2 മണിക്ക് ആരംഭിക്കും ഹാഫിസ് മുഹമ്മദ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ഹാർമോണിയം” മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബാവ കെ.പാലു കുന്ന് അവതരിപ്പിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *