May 25, 2024

സിപിഎമ്മിന്റെ കപടമുഖം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചറിയണം: കെ.എല്‍. പൗലോസ്

0
Img 20240511 164216

കല്‍പ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാന്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയാറാകണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളില്‍ നിര്‍ലജ്ജമായി വര്‍ഗീയത പ്രസംഗിക്കുകയാണ്. എന്നിട്ടും ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മിന്റെ നേതാക്കള്‍ മോദിക്കെതിരെ മിണ്ടാന്‍ ഭയക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ നിര്‍ഭയനായി പട നയിക്കുന്ന രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനും കുറ്റപ്പെടുത്താനുമാണ് സിപിഎം നേതാക്കള്‍ മത്സരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലുമുള്ള സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അണികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമ്പോഴാണ് കേരളത്തിലെ നേതാക്കള്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുറ്റപ്പെടുത്തുന്നത്. ഈ വൈരുധ്യം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നു പൗലോസ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *