April 28, 2026

ലീഡ് ഓൺ: നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കം കുറിച്ചു

0
Img 20240511 174147
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന ‘ലീഡ് ഓൺ’ സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പിന് പാളയം കത്തീഡ്രൽ പള്ളി ഹാളിൽ തുടക്കം കുറിച്ചു. യോഗത്തിന് കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് സ്വാഗതം ആശംസിച്ചു. കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ്‌ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ. സി. വൈ. എം സംസ്ഥാന ഡയറക്ടർ ആമുഖപ്രഭാഷണം നടത്തി സംസാരിച്ചു.

കെ.സി.ബി.സി യൂത്ത് കമ്മിഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ക്രിസ്തുദാസ് ആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് പാളയം കത്തീഡ്രൽ വികാരിയും, മുൻ കെ.സി.വൈ.എം രൂപത ഡയറക്ടറും, നിലവിലെ LIFA ഫുട്ബോൾ അക്കാദമി ഡയറക്ടറും ആയ മോൺ.റവ. വിൽഫ്രഡ്‌, കെ.സി.വൈ.എം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സി. റോസ്‌മെറിൻ, കെ. സി. വൈ. എം ട്രിവാൻഡ്രം ലാറ്റിൻ അതിരൂപതാ പ്രസിഡന്റ്‌ സനു സാജൻ, ഡയറക്ടർ ഫാ. അസ്സിസി ജോൺ സുമേഷ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു സംസാരിച്ചു. കെ. സി. വൈ. എം സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ ജോൺ ജെ. സി യോഗത്തിന് നന്ദിയർപ്പിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നായി 150 തിൽ അധികം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *