ആഹ്ളാദ പ്രകടനവും റാലിയും സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി
പുൽപ്പള്ളി: കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് ആം ആദ്മി പാർട്ടി പുൽപ്പള്ളി, മുള്ളൻകൊല്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
രാജ്യം പൊതു തെരെഞ്ഞെടുപ്പ് നേരിടുന്ന സമയത്ത് ഇന്ത്യാ മുന്നണിയുടെ പ്രമുഖനായ നേതാവിനെ യാതൊരു തെളിവുകളും ഇല്ലാതെ ജാമ്യമില്ല വകുപ്പ് പ്രകാരംഅറസ്റ്റ് ചെയ്ത് ജയലിൽ അടച്ച് തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഹീനമായ നടപടിയ്ക്ക് എറ്റ പ്രഹരമാണ് കേജരിവാളിന് ലഭിച്ച ജാമ്യം.
ജാമ്യ അപേക്ഷ നൽകാതെ തന്നെ ജാമ്യം അനുവദിച്ച സുപ്രീം കോടതിയോട് യോഗം നന്ദി പറഞ്ഞു. നിലവിലുള്ള ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള കേജരിവാളിൻ്റെ ശ്രമങ്ങൾക്ക് എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണ നൽകണം എന്നും യോഗം അഭ്യർത്ഥിച്ചു. ആം ആദ്മി മുള്ളൻകൊല്ലി കമ്മിറ്റി പ്രസിഡൻ്റ് ലിയോ കൊല്ലവേലിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാം പുൽപ്പള്ളി കമ്മിറ്റി പ്രസിഡൻ്റ് ബേബി തയ്യിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി നിയോകമണ്ഡലം പ്രസിഡൻ്റ് ഇ.വി തോമസ് പ്രസംഗിച്ചു. പ്രകടനത്തിനും പൊതുയോഗത്തിനും കെ.സി വർഗ്ഗീസ്, ഷാജി വണ്ടന്നൂർ, ഷിനോജ് കണ്ണംപള്ളി, സജി പനച്ചകത്തേൽ, കെ.എ ചാക്കോ, സാബു അബ്രാഹം, അജി അബ്രഹാം, ഒ.എം തോമസ് നേതൃത്വം നൽകി.





Leave a Reply