ഹാജിമാർക്കുള്ള യാത്രയഴപ്പ് സംഗമവും വിദ്യാർത്ഥികളെ അനുമോധിക്കൽ ചടങ്ങും നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി ശാഖാ.യൂത്ത് ലീഗ്, എം എസ് എഫ്. കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈ വർഷത്തെ ഹജജ്ന് പോകുന്നവർക്കുള്ള യാത്രയഴപ്പ് സംഗമവും.എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കൽ ചടങ്ങും നടത്തി.പരിപാടി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം പി.മുഹമ്മദ്.ഉദ്ഘാടനം ചെയ്തു.ഡോ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണവും ഹാജിമാർക്കുള്ള ക്ലാസ്സ് സവാദ് റഹ്മാനിയും നടത്തി.ഇസ്മായിൽ കെ. കെ അദ്യക്ഷത വഹിച്ചു. പാറക്ക മമ്മൂട്ടി.മൈമൂന കെ കെ സി.ഖമർ ലൈല.പി മോയി.അജി നാസ് പുലിക്കാട്.റഷീദ് എ പി.അബൂട്ടി മാസ്റ്റർ.അമ്മത് മാണികോത്ത്.തമീം കൈപ്പാണി റഹ്മാൻപി,റിയാസ് കെ.തുടങ്ങിയവർ പങ്കെടുത്തു.ടി അസിസ് സ്വാഗതവും യൂസഫ് എം നന്ദിയും പറഞ്ഞു.





Leave a Reply