April 28, 2026

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു

0
Img 20240516 205257
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള പോലീസിന്റെ ‘ഡി ഹണ്ട്’ ഓപ്പറേഷന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തി പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒമ്പത് പേരെയുമടക്കം 11 പേരെ പിടികൂടി.

2024 മെയ് 15ന് വൈകിട്ടോടെ ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ തിരുനെല്ലി പോലീസ് പിടികൂടുന്നത്. ഇരുളം, മൂടക്കൊല്ലി, ആലിങ്ങല്‍ വീട്ടില്‍ റിത്തിക്ക് റോഷന്‍(22, ഇരുളം, മൂടക്കൊല്ലി, തങ്കയത്തുംകണ്ടി വീട്ടില്‍ മുഹമ്മദ് യാസിര്‍(21) എന്നിവരെയാണ് എസ്.ഐ എന്‍. ദിജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. റിത്തിക്കില്‍ നിന്ന് 163 ഗ്രാമും, യാസിറില്‍ നിന്ന് 233 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു.

കാപ്പുവയല്‍ എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് നിറച്ച ബീഡി കത്തിച്ച് വലിച്ചതിന് കാവുംമന്ദം, കക്കാടത്തുപറമ്പില്‍ വീട്ടില്‍, കെ.എസ്. സജിത്ത്(26)നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. എസ്.ഐ. ഇ.എസ്. പ്രസാദ് നേതൃത്വം നല്‍കി. ബത്തേരി പോലീസ് നടത്തിയ പരിശോധനയില്‍ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം റോഡരികില്‍ വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് മലപ്പുറം. അങ്ങാടിപുറം, മുരിങ്ങക്കോടന്‍ വീട്ടില്‍ ജസീം(25)നെയാണ് എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പാടിച്ചിറ, താണിക്കടവ് എന്ന സ്ഥലത്ത് പബ്‌ളിക് റോഡ് മാര്‍ജിനില്‍ വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ച ബംഗാള്‍ സ്വദേശിയെ പുല്‍പ്പള്ളി പോലീസ് പിടികൂടി. ബംഗാള്‍ സ്വദേശി ബീമു(23)വിനെയാണ് എസ്.ഐ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

നെല്ലിയമ്പം കാവടം റോഡ് ജംഗ്ഷനില്‍ കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് രണ്ട് പേരെ പനമരം പോലീസ് പിടികൂടി. നടവയല്‍, നെല്ലിയമ്പം, ഈങ്ങോലി, അബ്ദുള്‍ നാസര്‍(34), നടവയല്‍, പറക്കാട്ടുവളപ്പില്‍ വീട്ടില്‍, മുഹമ്മദ് ജാഷിദ്(23) എന്നിവരെയാണ് പനമരം എസ്.ഐ. കെ. ദിദേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തോമാട്ടുച്ചാല്‍, ഞാവലംക്കുന്ന് എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് അമ്പലവയല്‍ പോലീസ് രണ്ട് യുവാക്കളെ പിടികൂടി. നെന്മേനി, പൂക്കോടന്‍ വീട്ടില്‍ ഫാലില്‍(21), ബീനാച്ചി, ചെമ്പന്‍ വീട്ടില്‍, മുഹമ്മദ് മിദിലാജ്(24) എന്നിവരെയാണ് എസ്‌ഐ വി.ഒ മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

വെള്ളമുണ്ട, മംഗലശ്ശേരി പബ്‌ളിക് റോഡരികില്‍ കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ചതിന് പേരിയ, വെളുത്തോണ്ടി വീട്ടില്‍ പി.വി. പ്രവീണ്‍(23)നെ വെള്ളമുണ്ട എസ്.ഐ എം.കെ. സാദിറിന്റെ നേതൃത്വത്തില്‍ പിടികൂടി. ചീരാല്‍, നമ്പ്യാര്‍കുന്ന് ബസ് സ്റ്റോപ്പിനു സമീപം പബ്ലിക് റോഡരികില്‍ വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ച തമിഴ്‌നാട്, നീലഗിരി സ്വദേശി പി.ജി. ബിജു(44)വിനെ നൂല്‍പ്പുഴ പോലീസ് പിടികൂടി. എസ്.ഐ. പി.െക. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *