June 3, 2026

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്വാറി ഖനനം അനുവദിക്കരുത്; സിപിഐഎം 

0
Img 20240701 Wa01182
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ക്രമാതീതമായി ക്വാറി ഖനനം അനുവദിക്കുന്നതിനെതിരെ സിപിഐഎം പാടിച്ചിറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാര വാഹികൾ അറിയിച്ചു. ഇപ്പോൾ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണ സമിതി അംഗങ്ങളും ചേർന്ന് ക്വാറി ലോബികൾക്ക് ഒത്താശ ചെയ‌്ത് പ്രവർത്തിക്കുകയാണ്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് പന്ത്രണ്ട്, ആറ്, നാല് എന്നിവിടങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നു. കൂടാതെ ശശി മലയിൽ ഒരു ക്രഷർ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമേയാണ്, ജനവാസ കേന്ദ്രങ്ങളായ ആലത്തൂർ, ചണ്ണോത്തുകൊല്ലി, സേവ്യം കൊല്ലി, മരക്കടവ്, കബനിഗിരി എന്നിവിടങ്ങളിൽ ക്വാറികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുള്ളത്.

 

ഈ വർഷം കടുത്ത വരൾച്ച നേരിട്ട മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന് ഈ നടപടി സാമൂഹികവും പാരിസ്ഥിതകവുമായ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. ഇപ്പോൾ തന്നെ ക്വാറിയുടെ പരിസരവാസികൾക്ക് അവരുടെ വീടും ഭൂസ്വത്തും നശിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഐഎം ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *