എംഡിഎംഎയുമായി വെള്ളമുണ്ട സ്വദേശി പിടിയിൽ
കോഴിക്കോട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് 981 ഗ്രാം എംഡിഎംഎ യുമായി വയനാട് വെള്ളമുണ്ട സ്വദേശി പിടിയിലായി.എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇസ്മായില്‍ (27) പിടിയിലായായത്. ഡല്‍ഹിയില്‍ നിന്നും വന്ന മംഗള-നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്നും ഇയാളെ പിടികൂടിയത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയില്‍ നിന്നും മയക്കുമരുന്ന് ഇവിടെയെത്തിച്ച് കൊയിലാണ്ടി, വടകര തുടങ്ങിയ റൂറല്‍ ഏരിയകളില്‍ ചില്ലറ വില്‍പ്പന നടത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ഗിരീഷ് കുമാര്‍ പറഞ്ഞു. കൂടാതെ മറ്റ് കണ്ണികളെകുറിച്ചുള്ള വിവരവും എക്‌സൈസിന് ലഭിച്ചതായി സൂചനയുണ്ട്.
വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്താനാണ് ഇസ്മായില്‍ എംഡിഎംഎ എത്തിച്ചത്. സമീപകാലത്ത് കോഴിക്കോട് ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. നേരത്തെയും എം.ഡി.എം.എ വാങ്ങാന്‍ ഇസ്മായില്‍ ഡല്‍ഹിയില്‍ പോയിട്ടുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം.





Leave a Reply