ആവശ്യസാധനങ്ങളുടെ വില വിലവർധന; പ്രധിഷേധവുമായി ജില്ലാ മഹിളാ കോൺഗ്രസ്
പനമരം: ആവശ്യസാധന വിലവർധനവിൽ പ്രതിഷേധിച്ച് വയനാട് ജില്ല മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പനമരം സപ്ലൈകോ ഔട്ട്‌ലെറ്റ്‌ന് മുൻപിൽ ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി നജീബ് കരണി ഉദ്ഘാടനം ചെയ്തു.
സമരത്തിൽ വയനാട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷനായി. പനമരം മണ്ഡല പ്രസിഡന്റ് ബെന്നി അരിഞ്ചേർമല മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ മേഴ്‌സി സാബു, നിത്യ ബിജുകുമാർ, അജിത, ട്രഷറർ ബിന്ദു സജീവ്, സോഷ്യൽ മീഡിയ കോഡിനേറ്റർ സന്ധ്യാ ലിഷു, ജനറൽ സെക്രട്ടറി പ്രസന്ന, സരള ദാസ്, ലൗലി ഷാജു, ബീന സജി,ഷൈലജ സോമൻ അഞ്ചുകുന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ്, ശാലിനി സിപി, ജെസ്സി ലേസ്‌ലി, ഗിരിജ മോഹൻദാസ്, സിബി സാബുആയിഷ പള്ളിയാൽ, എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്മാർ, മണ്ഡലം ബ്ലോക്ക് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.





Leave a Reply