November 15, 2025

വിജയ മംഗളം പരിപാടി സംഘടിപ്പിച്ചു

0
Img 20240708 Wa00322

By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഗവ: ഹൈസ്കൂൾ 1986-87 ബാച്ച് സഹപാഠി കൂട്ടായ്മ ‘ഓർമ്മച്ചെപ്പ് ‘ൻ്റെ നേതൃത്വത്തിൽ ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബ സംഗവും എസ്എസ്എൽസി/ പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങും (വിജയ മംഗളം 2024) മേപ്പാടി സ്കെെ സിയറ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

 

പ്രശസ്ത കലാകാരനും, വാഗ്മിയുമായ മുൻ അധ്യാപകൻ റഷീദ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗായികയും, മോട്ടിവേഷൻ പ്രഭാഷകയുമായ സീനത്ത് മാറായി മുഖ്യ പ്രഭാഷണം നടത്തി. ബെന്നി.വി.എസ് അധ്യക്ഷത വഹിച്ചു.

 

നാസർ ടി.കെ, പ്രസാദ് കെ. കെ, റഷീദ് വി, നാസർ എ.എം, അഷ്റഫ്.കെ, ഡോറിൻ.ഡി, നജീബ് ഇടക്കാട്ടിൽ, ഷാജി ഈങ്ങാപ്പുഴ, മുസ്തഫ മഞ്ചേരി, ഷൌക്കത്ത് അലി, സാഹിറാബാനു, പുഷപ, പ്രസന്നകുമാരി, വിജയ, ലില്ലി കെ.ജെ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *