വയനാട്ടിൽ ഇത്തവണ ഗണ്യമായ മഴക്കുറവ്
കൽപ്പറ്റ: ജില്ലയിൽ ഇത്തവണ കഴിഞ്ഞ വർഷങ്ങളിൽ പെയ്യ്ത മഴയെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം 4 ന് 36 ശതമാനം വ്യതിയാനമാണ് രേഖപ്പെടുത്തിട്ടുള്ളത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 ൽ ജില്ലയിൽ 1234 മില്ലിമീറ്റർ മഴ ലഭിച്ചു. അതേ സമയം ഈ വർഷം ഇതുവരെ 571.3 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ജൂൺ 27 വരെയുള്ള കണക്കുകൾ പ്രകാരം വൈത്തിരി താലൂക്കിലെ ലക്കിടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. 2018 ലെ പ്രളയത്തിന് ശേഷം ജില്ലയിൽ താരതമ്യേന മഴയുടെ ലഭ്യത കുറവാണ്. എന്നാൽ വരും ദിവസങ്ങളിൽ ജില്ലയിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നത്.





Leave a Reply