April 20, 2026

പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയനാട് ചുരത്തിൽ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി 

0
20240710 205059
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: വയനാട് ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നജ്മുന്നീസ ശരീഫ് സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയിതു. പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടാലെൻ മാർക്ക്‌ ബിൽഡേഴ്‌സ് ആണ് സ്ട്രീറ്റ് ലൈറ്റുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ഷിജു ഐസക്ക് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബുഷ്‌റ ഷാഫി, മോളി ആന്റോ, ഷംസു കുനിയിൽ, ഒ. എം റംല അസീസ്, മൊഴിതു മുട്ടായി, ടാലെൻ മാർക്ക്‌ പ്രതിനിധികൾ, സമിതി പ്രവർത്തകർ, നാട്ടുക്കാർ തുടങ്ങിയവർ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *