ധൂർത്തിന്റെ ബാധ്യത തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിവെക്കുന്നു.
കൽപ്പറ്റ: ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നിലപാടിനെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഒപ്പുമതിൽ പരിപാടി കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാക്ക് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ 2928 കോടി രൂപയാണ് സർക്കാർ തടഞ്ഞത് ഇതുമൂലം നടപ്പുവർഷത്തെ ഭൂരിഭാഗം പദ്ധതികളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. ഇതിനെതിരെ തദ്ദേശസ്ഥാപന തലങ്ങളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടായിരുന്നു.
ജനപ്രതിനിധികൾക്ക് പുറമേ സർക്കാറിന്റെ കുരുക്ക് മൂലം പ്രതിസന്ധിയിലായ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതി ഗുണഭോക്താക്കൾ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഭാഗവാക്കായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. എസ് യു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻകുട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അലവി വടക്കേതിൽ. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം. പി. നവാസ് മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എ.പി.ഹമീദ് ലീഗ് മുനിസിപ്പൽ സെക്രട്ടറി സി. കെ. നാസർ, എം എസ് എഫ് ജില്ലാ സെക്രട്ടറി മുബഷിർ, എം. പി. ബാപ്പു കൗൺസിലർമാരായ റൈഹാനത്ത് വടക്കേതിൽ ശരീഫ ടീച്ചർ, ശ്രീജ ടീച്ചർ, സാജിത മജീദ് സംബന്ധിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സരോജിനി ഓടംബത്ത് സ്വാഗതവും കൗൺസിലർ കുഞ്ഞുട്ടി നന്ദിയും പറഞ്ഞു.





Leave a Reply