കാൽ കിലോയിലധികം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി
തോൽപ്പെട്ടി : വിപണിയിൽ 8 ലക്ഷത്തോളം വില മതിക്കുന്ന കാൽ കിലോയിലധികം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് കാഞ്ഞങ്ങാട് പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ് സാബിർ[31]നെയാണ് തോൽപ്പെട്ടി പോലീസ് ചെക്ക്പോസ്റ്റിൽ വെച്ച് തിരുനെല്ലി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും കാൽ കിലോയിലധികം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
Leave a Reply