August 14, 2026

ദേശീയ വാട്ടർ പോളോ മത്സരത്തിൽ വെള്ളിമെഡൽ നേട്ടവുമായി എൽദോ ആൽവിൻ ജോഷി

0
Img 20240712 Wa01372
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: മധ്യപ്രദേശിൽ വെച്ച് നടന്ന ദേശീയ വാട്ടർ പോളോ മത്സരത്തിൽ മികച്ച പ്രകടനവുമായി കേരളത്തിന്റെ വെള്ളിമെഡൽ നേട്ടത്തിൽ പങ്കാളിയായി ബത്തേരി സർവജന സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ എൽദോ ആൽവിൻ ജോഷി. കഴിഞ്ഞ സ്‌കൂൾ ഗെയിംസിൽ വാട്ടർ പോളോ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ടീം അംഗം കൂടിയാണ് എൽദോ ആൽവിൻ. ദേശീയ നീന്തൽ താരം ബിജിമോൾ വർഗീസാണ് മാതാവ്. പിതാവ് ജോഷി പി കെ കെ എസ് ഇ ബി ഉദ്യോഗസ്ഥനാണ്. ഏക സഹോദരി എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആദ്യാ മേരി ജോഷിയും നീന്തൽ താരമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *