November 7, 2026

മിന്നുമണി ഇന്ത്യൻ ക്യാപ്റ്റൻ, സജന സജീവനും ടീമിൽ 

0
Img 20240715 Wa00392
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന ഓസ് ട്രേലിയൻ പര്യടനത്തിനുളള ഇന്ത്യൻ എ വനിതാ ടീമിനെ വയനാട്ടുകാരി മിന്നു മണി നയിക്കും. മറ്റൊരു വയനാട്ടുകാരി ഓൾറൗണ്ടർ സജന സജീവനും ടീമിലിടം നേടി. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ചതുർദിന മത്സരവുമാണ് ഇന്ത്യ എ ടീമും ഓസ് ട്രേലിയ എ ടീമുമായി കളിക്കുക. ഓസ് ട്രേലിയയിലെ ബ്രിസ് ബേനിൽ ആണ് ടൂർണമെൻ്റ് നടക്കുന്നത്. ടീമിലിടം നേടിയ രണ്ടുമലയാളികളും വയനാട്ടുകാരാണ്. 42-ാം വാർഷികം ആഘോഷിക്കുന്ന വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിമാന നേട്ടമാണിത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *