റോഡ് വികസത്തിന് തടസ്സമായിട്ടുള്ള ഇറിഗേഷൻ വകുപ്പിൻ്റെ മതിൽ പൊളിക്കുന്നതു സംബന്ധിച്ച് എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു
കൽപ്പറ്റ: പടിഞ്ഞാറത്തറ – വാരാമ്പറ്റ റോഡ് വികസത്തിന് തടസ്സമായിട്ടുള്ള ഇറിഗേഷൻ വകുപ്പിൻ്റെ മതിൽ പൊളിക്കുന്നതു സംബന്ധമായി ഇറിഗേഷൻ വകുപ്പും, പൊതുമരാമത്തു വകുപ്പും ഫയലുകൾ താമസിപ്പിക്കുകയും തിരിച്ചയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ശക്തവും ഗൗരവകരവുമായ തീരുമാനം കൈക്കൊള്ളുന്നതു സംബന്ധിച്ചു നിയോജകമണ്ഡലം എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ബാലൻ, ഡിസിസി ജനറൽ സെക്രട്ടറി പി.കെ അബ്ദുറഹിമാൻ, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ. ഹാരിസ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ പി.കെ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു. ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇതു സംബന്ധമായ തീരുമാനത്തിനായി ജൂലൈ 24 ന് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ യോഗം വിളിച്ചു ചർച്ച ചെയ്തു തീരുമാനമാക്കി പരിഹരിക്കാമെന്നു മന്ത്രി അറിയിച്ചു.





Leave a Reply