November 7, 2026

സ്വപ്നങ്ങൾ കീഴടക്കി 72കാരൻ മാർസിന്റെ എവറസ്റ്റ് യാത്ര 

0
20240715 114629
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പ്രായം ഒരിക്കലും ആഗ്രഹങ്ങൾക്ക് തടസ്സമല്ല. വാർദ്ധക്യത്തിലും തളരാത്ത മനസ്സുമായി മാർസ് തന്റെ സ്വപ്നങ്ങളുമായി നടന്നു കയറിയത് എവറസ്റ്റ് ബേസ് ക്യാമ്പ്. കേരളത്തിൽ നിന്നും ബേസ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വയനാട് കാവുമന്ദം സ്വദേശിയായ ടി ജെ മാർസ്. അദ്ദേഹം ഒരു വ്യവസായി കൂടിയാണ്. ആത്മവിശ്വാസവും ധൈര്യവും കൈമുതലായുള്ളതുകൊണ്ട് മാത്രമാണ് സമുദ്രനിരപ്പിൽ നിന്നും 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പ് വരെ അദ്ദേഹം എത്തിനിൽക്കുന്നത്. കടുത്ത തണുപ്പും മഞ്ഞുവീഴ്ച്ചയും അതിജീവിച്ചാണ് ഈ 72 കാരൻ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതിനായി അദ്ദേഹത്തിന്റെ ഒപ്പം നിന്നത് വയനാട്ടിലെ ഗ്ലോബ് ട്രക്കേഴ്സ് കൺസർവേഷൻ അഡ്വഞ്ചർ ആൻന്റ് ട്രക്കിംങ് സൊസൈറ്റി ആണ്. ഇവരുടെ നേതൃത്വത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായവർക്ക് വേണ്ടി ചീങ്ങേരി മലയിലേക്ക് ഒരു ട്രക്കിംങ് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്തതോടെയാണ് അദ്ദേഹം സാഹസിക യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അങ്ങനെ ഏപ്രിൽ 29ന് കാഠ്മണ്ഡു​വിൽ നിന്ന് 12 അംഗസംഘത്തിൽ ഒരാളായി എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ട്രക്കിങ്ങുകളിൽ ഒന്നാണിത്. ഇത്രയും ദുർഘടമായ യാത്രയെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തെ സഹായിച്ചത് മുൻ ഹിമാലയം യാത്രികരുടെ നിർദ്ദേശങ്ങളിലൂടെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയത് കൊണ്ടാണ്.

 

മാർസ് ട്രക്കിംങ് ജീവിതം ആരംഭിക്കുന്നത് വയനാടൻ മലനിരകളിൽ നിന്നുമാണ്. സ്കൂൾ പഠനകാലം മുതൽക്കു തന്നെ മാർക്സ് മലകയറ്റം തുടങ്ങിയിരുന്നു. മുതിർന്നതോടെ രാത്രികാലങ്ങളിൽ മലമുകളിൽ തങ്ങുന്നതും കോടമഞ്ഞും സൂര്യോദയവും ആസ്വദിക്കുന്നതും പതിവായിരുന്നു. ഇത്തരം ചെറിയ ട്രക്കിങ്ങുകളാണ് അദ്ദേഹത്തെ ഈ സാഹസിക യാത്രയിലേക്ക് പ്രേരിപ്പിച്ചത്. പ്രായം തളർത്താത്ത ഒരു മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എത്ര വലിയ സ്വപ്നങ്ങളെയും അനായാസം കിഴടക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ 72 കാരൻ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *