May 4, 2026

ക്ഷീര കർഷകരുടെ നേതൃത്വത്തിൽ ചീഫ് വെറ്റിനറി ഹോസ്പിറ്റലിലേക്ക് ഉപരോധ സമരം നടത്തി

0
Img 20240715 Wa02282
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ചീഫ് വെറ്റിനറി ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെ അനാസ്ഥ കാരണം സൈതലവി ചൊക്ലി എന്ന ക്ഷീര കർഷകന്റെ പശു ചത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകരുടെ നേതൃത്വത്തിൽ കൽപ്പറ്റ ചീഫ് വെറ്റിനറി ഹോസ്പിറ്റൽ ഉപരോധിച്ചു. കർഷകരുടെ കന്നുകാലികൾക്ക് ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് ഉപരോധക്കാർ ആരോപിച്ചു. ഈ സ്ഥാപനത്തിലെ ചില ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇതിനുമുമ്പും കർഷകർ സമരം നടത്തിയിരുന്നു.

 

ചീഫ് വെറ്റിനറി ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡോക്ടർ മനോജുമായി സമരക്കാർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് നഷ്ടപരിഹാരം നൽകുമെന്നും കർഷകരുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. ഉപരോധ സമരം ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. പി. കെ മുരളി അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ അലവി, വടക്കേതിൽ അരുൺ ദേവ്, ബിജു കരിമത്തിൽ എം.എം മാത്യു, ബാബു മാത്യു, നാസർ വെങ്ങപ്പള്ളി, എം. എം കാർത്തികേയൻ, ടി സാദത്ത്, ഷാജഹാൻ മുണ്ടേരി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *