July 14, 2026

കുടുംബ പ്രശ്നം ;ബസ് യാത്രക്കിടെ യുവതി വിഷം കഴിച്ചു:

0
20240716 213352
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബസ് യാത്രക്കിടയിൽ യാത്രികവിഷം കഴിച്ചു.കോഴിക്കോട് സ്വദേശിനിയാണ് വയനാട്ടിലെ ബന്ധുവീട്ടിലേക്കുള്ള യാത്രാമധ്യേ ചുരത്തിലെത്തിയപ്പോൾ കയ്യിൽ കരുതിയ വിഷം കഴിച്ചത്.ബസിനുള്ളിൽ കീടനാശിനി മണത്തതിനെ തുടർന്ന് യാത്രക്കാർ ആരുടെയെങ്കിലും കയ്യിലുള്ളതായിരിക്കുമെന്ന് കണ്ടക്ടർ കരുതി. ദുർഗന്ധം കൂടിയതോടെ വാഹനം നിർത്തി യാത്രക്കാരോട് ആരുടെയെങ്കിലും കയ്യിൽ കീടനാശിനിയുണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലന്നായിരുന്നു മറുപടി.

എന്നാൽ വൈത്തിരി എത്താറായപ്പോഴേക്കും യാത്രക്കാരി സീറ്റില്‍ കുഴഞ്ഞു വീഴുകയും താന്‍ വിഷം കഴിച്ചെന്ന കാര്യം സഹയാത്രികരോട് പറയുകയുമായിരുന്നു. തുടർന്ന് ബസ് വൈത്തിരി താലൂക്ക്ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച് വരുന്നതായും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *