November 7, 2026

പൊതുജനാരോഗ്യ കേന്ദ്രം അടച്ചിട്ടതായി പരാതി.

0
20240716 214503
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സായാഹ്ന ഒ പി ഉർപ്പെടെ പ്രവർത്തിക്കുന്ന വെള്ളമുണ്ടയിലെ പി എച്ച് സി മുന്നറിയിപ്പുകളൊന്നും കൂടാതെ അടച്ചിട്ടതായി പരാതി. ഇന്ന് ഉച്ചവരെ പ്രവർത്തിച്ച ആശുപത്രി ഉച്ചക്ക് ശേഷം ഒരു സ്റ്റാഫ് പോലുമില്ലാതെ അടച്ചു പൂട്ടിയതായാണ് പരാതി. സായാഹ്ന ഒ.പി യിൽ കാണിക്കാനായി എത്തിയ നിരവധി രോഗികൾ ആശുപത്രി അടച്ചു പൂട്ടിയതിനെ തുടർന്നു തിരിച്ചു പോവുകയായിരുന്നു. സായാഹ്ന ഒ.പി യിൽ മാത്രം 50 ലധികം രോഗികളെത്താറുണ്ട്. അവധി ദിവസങ്ങളിലുൾപ്പെടെ പ്രവർത്തിക്കേണ്ട ആരോഗ്യ കേന്ദ്രം അടച്ചതിനെതിരെ പൊതുപ്രവർത്തകനായ നൗഷാദ് കോയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡി എം ഒ വിശദീകരണം തേടിയിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *