ലോക്സഭാ തെരെഞ്ഞെടുപ്പ് – ചരിത്ര വിജയം നേടണം; എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
കൽപ്പറ്റ:- അടുത്ത് നടക്കാനിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്നത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. അവരുടെ കന്നിമത്സരത്തിൽ തന്നെ ചരിത്രഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും വയനാട് ഡി.സി.സി. ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ കഴിഞ്ഞ കാലങ്ങളിൽ പരിഹസിക്കാൻ നേതൃത്വം നൽകിയവർ ഇപ്പോൾ അദ്ദേഹത്തെ പ്രശംസിക്കാൻ മത്സരിക്കുകയാണ്. ഭാരത് ജോഡോ യാത്രക്ക് മുമ്പും ശേഷവും എന്ന രീതിയിൽ രാജ്യത്തെ രാഷ്ട്രീയ ചരിത്രം വേർതിരിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ജനങ്ങൾ മോദിക്ക് എതിരെ വിരൽ ചൂണ്ടുവാൻ ആരംഭിച്ചിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത് കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതിന് കരുത്ത് പകരുന്നതാവണം പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. എ.പി. അനിൽകുമാർ എം.എൽ.എ, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, പി.കെ. ജയലക്ഷ്മി, മാത്യു കുഴൽനാടൻ എം.എൽ.എ, അലോഷ്യസ് സേവ്യർ, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്ക്, അഡ്വ. എൻ.കെ. വർഗ്ഗീസ്, വി.എ. മജീദ്, കെ.വി. പോക്കർഹാജി, പി.ടി. ഗോപാലക്കുറുപ്പ്, എ. പ്രഭാകരൻ മാസ്റ്റർ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, മംഗലശ്ശേരി മാധവൻ മാസ്റ്റർ, എം.ജി. ബിജു, ബിനു തോമസ്, ഡി.പി. രാജശേഖരൻ, അഡ്വ. ശ്രീകാന്ത് പട്ടയൻ, എം.പി. നജീബ് കരണി, നിസി അഹമ്മദ്, ജി. വിജയമ്മ ടീച്ചർ, പി. ശോഭനകുമാരി, അഡ്വ. ഒ.ആർ. രഘു, മോയിൻ കടവൻ, സിൽവി തോമസ്, പി.വി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
Leave a Reply