May 13, 2026

അയോദ്ധ്യാ വിജയം; കായിക താരങ്ങളെ അനുമോദിച്ചു 

0
Img 20240719 Wa0007
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: അയോദ്ധ്യയിൽ വെച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക്സ് മീറ്റിൽ വയനാട്ടിൽ നിന്നും ഇന്ത്യക്ക് വേണ്ടി പങ്കെടുത്ത് വിവിധ കായിക ഇനങ്ങളിൽ വിജയം കൈവരിച്ച താരങ്ങൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കൽപ്പറ്റയിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു.

 

സ്മാർട്ട്‌ പോയിന്റ് ഗ്രൂപ്പ് എം.ഡി അഹ്മദ് വയലിൽ മുഖ്യാതിഥിയായി. ഷീന ദിനേശൻ വട്ടക്കൊല്ലി, മാത്യു പി,ഷിയ കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *