സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
കൽപ്പറ്റ: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കേരളത്തിലെ വടക്കൻ ജില്ലകളില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 13 മുതല്‍ 19 വരെ കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 150 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചത് 315.5 മില്ലീമീറ്ററാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ കേരളത്തില്‍ പെയ്തത് ശരാശരിയെക്കാള്‍ ഇരട്ടി മഴയാണ്. കണ്ണൂരിലാണ് ശരാശരിയിലും കൂടുതല്‍ മഴ പെയ്തത്. 171 ശതമാനം. കോഴിക്കോട് 132 ശതമാനവും, മാഹിയില്‍ 160 ശതമാനവും, വയനാട്ടില്‍ 95 ശതമാനവും അധികം മഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരാശരിയിൽ കൂടുതൽ മഴ പെയ്തതാണ് കാലവര്‍ഷക്കെടുതിക്ക് കാരണമായത്.
Leave a Reply