May 2, 2026

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ ഉപദേശക സമിതിയും, ചാരിറ്റി അംബേദ്ക്കര്‍ ഗ്രാമം അവലോകന യോഗവും ചേര്‍ന്നു

0
Img 20240723 Wa00932
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പട്ടികജാതി വികസന വകുപ്പ് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി ഗവണ്‍മെന്റ് പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റല്‍ ഉപദേശക സമിതി യോഗം കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ഹോസ്റ്റലില്‍ വെച്ച് ചേര്‍ന്നു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളും, കായിക ക്ഷമതയും വര്‍ധിപ്പിക്കാനുള്ള പരിപാടികളും പദ്ധതികളും രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഓരോ വിദ്യാര്‍ത്ഥിയുടെയും ഹെല്‍ത്ത് ഫയല്‍ ഉണ്ടാക്കും. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ച് ഹോസ്റ്റലിലെ പ്രധാന പ്രവര്‍ത്തികള്‍ നടത്തും. മുഴുവന്‍ സമയ വാര്‍ഡനെ നിയമിക്കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ കേരളത്തില്‍ ആദ്യമായി പ്രാഥമിക കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കര്‍മ്മ പദ്ധതികള്‍ രൂപീകരിച്ച് മുന്നോട്ടു കൊണ്ടുപോവാനും, സമയസമയം അവലോകനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ഹോസ്റ്റല്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ വിശകലനവും ആയതിന്റെ പ്രവര്‍ത്തി മെച്ചപ്പെടുത്തുവാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ പങ്കുവെച്ചു. ഹോസ്റ്റലിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊജക്റ്റ് സംബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ വിശദീകരിച്ചു.

 

തുടര്‍ന്ന് ചാരിറ്റി അംബേദ്കര്‍ ഗ്രാമ പദ്ധതിയുടെ മോണിറ്ററിംഗ് കമ്മിറ്റി അവലോകനം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ചാരിറ്റി അംബേദ്കര്‍ ഗ്രാമത്തിന്റെ റിവൈസ് എസ്റ്റിമേറ്റ് വിവരങ്ങളും, നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതിയും, തുടര്‍ പ്രവര്‍ത്തനങ്ങളും വാര്‍ഡ് മെമ്പര്‍ ഡോളി ജോസിന്റെയും നഗര്‍ നിവാസികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു. മീറ്റിംഗില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീകുമാര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ നിര്‍മല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ ശരത്ത്, പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ അജയ്, പ്രീമെട്രിക് ഹോസ്റ്റല്‍ ഉപദേശക സമിതി യോഗത്തില്‍ രക്ഷിതാക്കള്‍, സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍, എസ്.സി പ്രൊമോട്ടര്‍ എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *