വയനാട് ജില്ലാ സംയുക്ത കായിക അധ്യാപക സംഘടന മാർച്ചും,ധർണയും സംഘടിപ്പിച്ചു
കായിക അധ്യാപക സംരക്ഷണ ഉത്തരവ് പുനസ്ഥാപിക്കണമെന്നും, ആരോഗ്യ കായിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന വയനാട് ജില്ലാ ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
തസ്തികാനിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കാത്തതുമൂലം നിരവധി കായികാധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സംസ്ഥാനതലത്തിൽ 86% യു.പി സ്കൂളുകളിലും, 44% ഹൈസ്കൂളുകളിലും, 100 % എൽ.പി, എച്ച്.എസ്.എസ് വിഭാഗങ്ങളിലും കായികാധ്യാപകരില്ല. കഴിഞ്ഞ വർഷം സംരക്ഷണ ഉത്തരവ് സർക്കാർ റദ്ദാക്കിയതോടെ മുഴുവൻ കായികാധ്യാപകരും ചുരുങ്ങിയ കാലംകൊണ്ട് വിദ്യാലയങ്ങളിൽ നിന്നും പുറത്താകുന്ന സാഹചര്യം ആണ് നിലവിലുള്ളത്.
Leave a Reply