May 3, 2026

രാമ ജ്യോതി പ്രയാണം നടത്തും; ഹിന്ദു സമാജം 

0
Img 20240726 105543
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: വയനാട് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ 10 വരെ രാമ ജ്യോതി പ്രയാണം നടത്തും. സമൂഹത്തിലെ അധാര്‍മിക പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടൊണ് വയനാട് ഏകത ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയെന്ന് സ്വാഗത സംഘം പ്രസിഡന്റ് സ്വാമി ഹംസാനന്ദപുരി, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ.പി. വിശ്വംഭരന്‍, വൈസ് പ്രസിഡന്റ് എന്‍. കൃഷ്ണക്കുറുപ്പ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വിനോദ് തങ്കപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

അഞ്ചിന് രാവിലെ എട്ടിന് ലക്കിടി ഭഗവതി ക്ഷേത്രത്തിലാണ് ജ്യോതി പ്രയാണത്തിന്റെ ആരംഭം. ദിവസവും 20 ഓളം ക്ഷേത്രങ്ങളില്‍ എത്തും. ഭക്തജനങ്ങള്‍ക്ക് ദീപം ദര്‍ശിക്കുന്നതിനും ആരതി അര്‍പ്പിക്കുന്നതിനും, പകര്‍ത്തി വീടുകളിലേക്ക് കൊണ്ടുപോകുന്നതിനും സൗകര്യം ഉണ്ടാകും. 10ന് ഉച്ചയ്ക്ക് പൊങ്ങിണി ക്ഷേത്രത്തിലാണ് സമാപനം. തുടര്‍ന്ന് ക്ഷേത്രവളപ്പില്‍ ഹിന്ദു മഹാസമ്മേളനം ചേരും. 11ന് പുല്‍പ്പള്ളിയില്‍ രാമായണ പരിക്രമണ സമാപന വേദിയായ ഹനുമാന്‍ കോവില്‍ പരിസരത്ത് ജ്യോതി പ്രയാണ ദര്‍ശനത്തിന് സൗകര്യം ഏര്‍പ്പെടുത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *