April 16, 2026

പാരീസ് ഒളിമ്പിക്‌സ് സമാപനം; ജില്ലാ സൈക്കിള്‍ റാലി 28ന്

0
Img 20240726 Wa01902
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പാരീസ് ഒളിമ്പിക്‌സ് പ്രചാരണ സമാപനത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 28ന് സൈക്കിള്‍ റാലി നടത്തും. രാവിലെ എട്ടിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശീ ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലിയില്‍ 60ല്‍പരം താരങ്ങള്‍ പങ്കെടുക്കും.

 

 

അമ്പലവയല്‍, മീനങ്ങാടി, മുട്ടില്‍ വഴി പാറക്കലിലേക്കാണ് റാലി. സമാപന സമ്മേളനം പാറക്കലില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ കായിക രംഗത്ത് പിന്നാക്കം നില്‍ക്കുന്ന 15 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യും. ഗ്രാമീണ മേഖലയിലെ സ്‌പോര്‍ട്‌സ് വികസനം ലക്ഷ്യമാക്കി തെരഞ്ഞെടുത്ത 40ല്‍ അധികം ക്ലബുകള്‍ക്ക് മുട്ടില്‍ പാറക്കല്‍ സ്‌കാമ്പിലോ സ്‌പോര്‍ട്‌സ് മാള്‍ ഏര്‍പ്പെടുത്തിയ ഉപഹാരം നല്‍കും. ശാരീരിക അവശത അനുഭവിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങളെ ആദരിക്കും. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച കായിക താരങ്ങള്‍ക്ക് ‘സ്‌കാമ്പിലോ എക്‌സലന്‍സ്’ അവാര്‍ഡ് നല്‍കും. സ്‌കീം ബോര്‍ഡ് പ്രദര്‍ശനമത്സരം ഉണ്ടാകും.

പാരീസ് ഒളിമ്പിക്‌സ് പ്രചാരണത്തിന് ജില്ലയില്‍ വിവിധ പരിപാടികള്‍ ഇതിനകം നടത്തിയതായി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒളിമ്പിക് റണ്‍, സൈക്ലിംഗ് താരങ്ങള്‍ക്ക് ആദരം, സംസ്ഥാനതല ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, സ്‌പോര്‍ട്‌സ് സെമിനാര്‍, ഒളിമ്പിക്‌സ് ദിന സന്ദേശ പ്രചാരണം, വുഷു ചാമ്പ്യന്‍ഷിപ്പ്, കരാത്തെ ചാമ്പ്യന്‍ഷിപ്പ്, യോഗ പരിശീലനം, ഖൊ ഖോ ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് സംഘടിപ്പിച്ചത്.

 

 

അത്‌ലറ്റിക്, ഷട്ടില്‍ അസോസിയേഷനുകള്‍ വിവിധ പരിപാടികള്‍ നടത്തി. ഒളിമ്പിക്‌സ് വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെല്‍ഫി കോര്‍ണര്‍ സ്ഥാപിച്ചു. സ്‌കാമ്പിലോ സ്‌പോര്‍ട്‌സ് മാള്‍ മാനേജിംഗ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍, ഡയറക്ടര്‍ പി. ഷമീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *