വയനാട്ടിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു
കൽപ്പറ്റ: ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനമാകെ നിർത്താതെ പെയ്ത മഴയ്ക്ക് ശമനമായി ഒരാഴ്ച്ച തികയും മുൻപേ വയനാട്ടിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും, പുഴകളിലേയും, തോടുകളിലേയും ഒഴുക്കിന്റെ വേഗത കൂടുകയും ചെയ്തിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ തന്നെ കർഷകർ ആശങ്കയിലാണ്. ഒരാഴ്ച്ച മുൻപ് തിമിർത്തു പെയ്ത മഴയിൽ നിരവധി കർഷകർക്കാണ് കൃഷി നാശംമുണ്ടായത്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങിയിരുന്നു. ജില്ലയിൽ വീണ്ടും ശക്തി പ്രാപിച്ച മഴ ആശങ്ക ഉയർത്തുകയാണ്.





Leave a Reply