നനയാതെ എന്ന പദ്ധതിയുമായി അരികിലുണ്ട് അരപ്പറ്റ
അരപ്പറ്റ :കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിലെ എട്ടോളം വാർഡുകളിലെ ആയിരത്തോളം വരുന്ന തോട്ടം തൊഴിലാളി,തൊഴിലുറപ്പ് തൊഴിലാളി സുഹൃത്തുക്കൾക്ക് നനയാതെ എന്ന നാമകരണത്തിലൂടെ മഴയെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക്ക് കോട്ടുകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷൻ മെമ്പർ ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിലാണ് എട്ടു വാർഡുകളിൽ പദ്ധതി ആവിഷ്കരിക്കുന്നത്.
കഴിഞ്ഞ നാലു വർഷമായി അരികിലുണ്ട് അരപ്പറ്റ എന്ന കൂട്ടായിമക്ക് തുടക്കം കുറിച്ചു 13 ഓളം സാമൂഹിക സേവന പ്രവർത്തികൾക്ക് വിവിധ നാമകരണത്തിലൂടെ,പ്രവാസി സുഹൃത്തുക്കൾ വഴി ഫണ്ട് സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.!!
കോവിഡ് സമയത്ത് അന്നം അകലെയല്ല,അരപ്പറ്റയ്ക്ക് ആശ്വാസമേക്കാൻ അരപ്പറ്റയുടെ ബിരിയാണി ഫെസ്റ്റ്,അരപ്പട്ടയുടെ പൊനോണ്ണ കൂട്ട്,അരപ്പറ്റ കളറാവട്ടെ,അരപറ്റയുടെ മെറിറ്റ്,എന്നി പദ്ധതികൾ വിവിധ മേഖലകളിലെ ജനങ്ങളിൽ എത്തിയിരുന്നു.!
നനയാതെ എന്ന പദ്ധതിയുടെ വിതരണ ഉൽഘടനം ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി നിർവ്വഹിച്ചു,മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശിന്ദ്രൻ ആദ്യക്ഷത് വഹിച്ചു ,ജഷീർ പള്ളിവയൽ,കെ കെ സാജിത,ആർ ഉണ്ണികൃഷ്ണൻ,പി എം കരീം,എ സി വിനോദ്,പുന്നമ്മറ്റത്തിൽ പൗലോസ്,മുഹമ്മദ് ആസിഫ്,രാമചന്ദ്രൻ കുറ്റിത്തറ, ജോയ്സൻ നല്ലന്നൂർ,ജിജു പുന്നമ്മറ്റത്തിൽ എന്നിവർ സംസാരിച്ചു.





Leave a Reply