November 4, 2026

ബാണാസുര ഡാം തുറക്കും; നാട്ടുകാർക്ക് ജാഗ്രത നിർദേശവുമായി അധികൃതർ 

0
Img 20240729 155625
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ബാണാസുര ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി അധികൃതർ. 773 മീറ്ററാണ് ഇപ്പോഴത്തെ ജാലനിരപ്പ് ഇത് 773.50 ആയാൽ ഷട്ടറുകൾ തുറക്കും. ഈ സാഹചര്യത്തിൽ ഡാം പരിസരത്തേക്ക് ജനങ്ങൾ പോകുമ്പോൾ ജാഗ്രത പാലിക്കണം. രണ്ട് ദിവസം മുൻപേ ബ്ലൂ അലർട്ടിൽ ആയിരുന്ന ഡാമിൽ ഇന്നലെ ഓറഞ്ച് അലർട്ടിലേക്ക് ജാഗ്രത നിർദ്ദേശം മാറിയിരുന്നു. എന്നാൽ ജില്ലയിൽ ഇന്ന് പെയ്ത മഴയിൽ അത് റെഡ് അലട്ടിലേക്കെത്തിയിരിക്കുകയാണ്.

സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളത്തിലാൽ പനമരം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പുഴ കരകവിഞ്ഞ് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ആയതിനാൽ . പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *