ഉരുൾപൊട്ടൽ മേഖലയിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് കെഎസ്ഇബി
കൽപ്പറ്റ: ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് കിലോമീറ്റർ വരെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാങ്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് മുതൽ ചൂരൽമല ടൗൺ വരെയുള്ള വൈദ്യുതി ശൃംഖല പുനഃസ്ഥാപിച്ചതായ് കെഎസ്ഇബി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല,മുണ്ടക്കൈ പ്രദേശത്തെ ദുരന്തത്തിൽ കെഎസ്ഇബിക്ക് ഉണ്ടായതെന്ന് കണക്കാക്കുന്നു.





Leave a Reply