വെള്ളാർമല സ്കൂൾ; പഠനസഹായവുമായി എൻഎസ്എസ് യൂണിറ്റും വെറ്ററിനറി കോളേജ് ശാസ്ത്രസാഹിത്യ പരിഷത്തും
വൈത്തിരി: വെള്ളാർമല സ്കൂളിലെ മുഴുവൻ എസ്എസ്എൽസി വിദ്യാർത്ഥികൾക്കും പഠനസഹായത്തിനുള്ള റാങ്ക് ഫയൽ പൂക്കോട് വെറ്ററിനറി കോളേജിലെ ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റും എൻഎസ്എസ് യൂണിറ്റും സംയുക്തമായി നൽകി. കോളേജ് ഡീൻ ഡോ. എസ് മായയിൽ നിന്ന് ഹെഡ്മാസ്റ്റർ വി. ഉണ്ണികൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പരിപാടിയിൽ ഡോ. ആർ എൽ രതീഷ് (എൻഎസ്എസ് കോ.ഓർഡിനേറ്റർ, ജി.ചന്ദ്രലേഖ (പരിഷത്ത് ജില്ലാവൈസ് പ്രസിഡണ്ട്),കെ.ടി തുളസീധരൻ, ജനിഫർ, എന്നിവർ പങ്കെടുത്തു.
Leave a Reply