തവിഞ്ഞാൽ കരിമാനി റിസോർട്ട് പ്രവർത്തനത്തിനെതിരെ നാട്ടുകാരുടെ പരാതി
തവിഞ്ഞാൽ: റിസോർട്ട് പ്രവർത്തികൾ ഭീഷണിയാകുന്നതായി പ്രദേശവാസികൾ, തവിഞ്ഞാൽ പഞ്ചായത്തിലെ കരിമാനി റിസോർട്ടിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയിരിക്കുന്നത്,
അനധികൃതമായി മണ്ണെടുക്കലും, കെട്ടിട നിർമ്മാണവും റോഡിനും സമീപത്തുള്ള വീടുകൾക്കും ഭീഷണിയാവുകയാണ്. സ്വകാര്യ വ്യക്തിയുടെ ക്വാറിയിൽ വെള്ളം കെട്ടി നിർത്തിയാണ് സ്വിമ്മിംഗ് പൂൾ പോലുള്ള നവീകരണങ്ങൾക്ക് ശ്രമിക്കുന്നത്, അനധികൃതമായി കോഴിഫാം നടത്തുന്നത് റോഡിലേക്ക് വെള്ളവും മാലിന്യങ്ങളും ഒഴുകി വരുന്നതിന് കാരണമാകുന്നുണ്ട്. റിസോർട്ടിലെ നിർമ്മാണ പ്രവർത്തികൾ കാരണം പ്രദേശത്ത് ഒരു വർഷം മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളിൽ വിള്ളലിന് ഇടയാക്കിയിട്ടുണ്ട്.
2007 ൽ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ സംഭവിക്കുകയും റോഡിന് കുറുകെ വലിയ വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേ മലയുടെ മുകളിലാണ് ഇപ്പോഴും കെട്ടിടം നിർമ്മിക്കാൻ ശ്രമിക്കുന്നത്, റിസോർട്ട് മാഫിയയുടെ ഭീഷണിയെ കുറിച്ച് വില്ലേജിലും, പഞ്ചായത്തിലും, കളക്ടറേറ്റിലും പരാതി സമർപ്പിച്ചിട്ടും യാതൊരു നടപടിയും ആയില്ലെന്നും ഇവർ ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ രാജു കുര്യൻ, വിജയൻ മാവേലി, ആൽബിൻ വർഗീസ്, വിനോദ് മാവേലി, അഖിൽ പള്ളി പറമ്പത്ത്, ബിബിൻ തോമസ്, കെ എസ് സജീവൻ എന്നിവർ സംസാരിച്ചു.





Leave a Reply