May 13, 2026

177 മരണങ്ങൾ സ്ഥിരീകരിച്ചു

0
Img 20240801 153106
By ന്യൂസ് വയനാട് ബ്യൂറോ

 

 

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 177 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 81 പുരുഷൻമാരും 70 സ്ത്രീകളും 25 കുട്ടികളും ഇതിൽ ഉൾപ്പെടും. ഒരു മൃതദേഹത്തിൻ്റെ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 98 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ശരീര ഭാഗങ്ങൾ ഉൾപ്പെടെ 252 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 92 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 234 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 92 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി.

വയനാട്ടിൽ 87 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *