May 3, 2026

സ്വകാര്യ വ്യക്തിയുടെ പൊട്ടകിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

0
Img 20240808 122305
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പേരിയ റെയിഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മേലെ വരയാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ അകപ്പെട്ട കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. ഏകദേശം 15 മീറ്ററോളം താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ പുലർച്ചെയോടെ കാട്ടുപോത്ത് വീണത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ രാത്രി പത്ത് മണിയോടെ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. കിണറിന് സമാന്തരമായി കുഴിയെടുത്ത ശേഷം ചാല് കീറ് അത് വഴി കാട്ടുപോത്തിനെ പുറത്തേക്ക് ഓടിച്ച് വനത്തിലേക്ക് തുരത്തുകയായിരുന്നു. പേര്യ റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ, മാനന്തവാടി റെയിഞ്ച് ഓഫീസർ റോസ് മേരി, മാനന്തവാടിയിൽ നിന്നുള്ള ആർആർടി അംഗങ്ങൾ, വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *