May 2, 2026

കുഞ്ഞിപ്പുഴുവിനെയും കുഞ്ഞുപുസ്തകവും നിർമ്മിച്ച് സെന്റ് മേരീസിലെ ഒന്നാം ക്ലാസുകാർ 

0
Img 20240808 132619fuwsh9x
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: തരിയോട് സെന്റ് മേരീസ് യു .പി സ്കൂളിലെ ഒന്നാം ക്ലാസുകാർ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുഞ്ഞിപ്പുഴുവിനെയും ഗണിതത്തിലെ കുഞ്ഞു പുസ്തകവും നിർമ്മിച്ചു. പൂവ് ചിരിച്ചു എന്ന പാഠഭാഗത്തിലെ കുഞ്ഞിപ്പുഴു നിർമ്മാണ പ്രവർത്തനത്തിൽ കുട്ടികൾ ഒന്നടങ്കം പങ്കുചേർന്നു. രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞു. ഗണിതം ആസ്വാദ്യകരമാക്കാൻ കൊച്ചു കൂട്ടുകാർ കുഞ്ഞു പുസ്തകവും തയ്യാറാക്കി.

ക്ലാസ്സ് അധ്യാപകരായ അഞ്ജുഷ ബേബി, ലിജി ജോസഫ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *