തിരച്ചിൽ നിർത്തി ; രക്ഷാകരങ്ങൾ യാത്രയായി
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പത്താംദിനം മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം. സൈന്യത്തിന് സർക്കാരിന്റെ നേതൃത്വത്തിൽ വികാരനിർഭരമായ യാത്രയപ്പ് നൽകി. ജനങ്ങൾക്ക് ആവശ്യമെങ്കിൽ സൈന്യം ഇനിയുമെത്തുമെന്നും നാട്ടുകാർക്കും സർക്കാരിനും നന്ദിയെന്നും അറിയിച്ചാണ് സൈന്യത്തിൻ്റെ മടക്കം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്.
അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ ചാലിയാർ വരെ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിലിനായി സൈന്യത്തിന്റെ ഒരു സംഘം വയനാട്ടിൽ തുടരും. ചൂരൽമലയിലെ ബെയ്ലി പാലം അറ്റകുറ്റപ്പണിക്കായുള്ള സംഘവും തുടരും. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി. അറിയിച്ചാണ് സൈന്യത്തിൻ്റെ മടക്കം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്.





Leave a Reply