April 17, 2026

വയനാട് ഉരുൾപൊട്ടൽ ദുരന്തം: നാഷണൽ എൻജിഒ കോൺഫഡറേഷൻ ഫെസിലിറ്റേഷൻ കം ഹെൽപ് ഡസ്ക്‌ ആരംഭിച്ചു

0
Img 20240814 101230
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: സന്നദ്ധ സംഘടനകളുടെ ദേശീയ വേദിയായ നാഷണൽ എൻജിഒ കോൺഫഡറേഷൻ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് ഫെസിലിറ്റേഷൻ സെന്റർ കം ഹെൽപ് ഡസ്ക് ആരംഭിച്ചു. വയനാട് സിവിൽ സ്റ്റേഷനു സമീപമുള്ള ജ്വാലയുടെ ഓഫീസിലാണ് സെന്റർ പ്രവർത്തിക്കുക. വിവിധ ഇംപ്ലിമെന്റിംഗ് ഏജൻസികളും അവരുടെ പ്രവർത്തകരും റസ്ക്യം, റിലീഫ് പ്രവർത്തനങ്ങളിൽ നിലവിൽ സജീവ പങ്കാളികളാണ്.

 

അതിജീവിതർക്ക്’ ആവശ്യമായ പുനരധിവാസ പദ്ധതികൾ തയ്യാറാക്കൽ, വിവര ശേഖരണം, ഡാറ്റാബേസ് തയ്യാറാക്കൽ,മാനസിക പിന്തുണ, ജീവനോപാധി കണ്ടെത്തൽ, നാഷണൽ എൻജിഒ കോൺഫഡറേഷൻ അംഗ സംഘടനകൾ ചെയ്യാനാഗ്രഹിക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ ഈ കേന്ദ്രം വഴി ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.

 

ഫെസിലിറ്റേഷൻ സെന്ററിന്റെയും ഹെൽപ് ഡസ്കിന്റെയും ഉത്ഘാടനം നാഷണൽ എൻജിഒ കോൺഫഡറേഷൻ ജില്ലാ പ്രസിഡന്റ് എം.എം. അഗസ്റ്റിൻ നിർവഹിച്ചു. സെക്രട്ടറി സി.കെ. ദിനേശൻ , എക്സി. മെമ്പർ വർഗ്ഗീസ് പാറ തോട്ടം. സെന്റർ കോ ഓഡിനേറ്റർ ലക്ഷ്മൺ, ലില്ലി തോമസ്, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *