വീടിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും, നടത്തി
പുൽപ്പള്ളി : മരകാവ് സെന്റ് തോമസ് ഇടവകയും മാനന്തവാടി രൂപത ജീവകാരുണ്യ വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് നിർമ്മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
ഇടവക വികാരി ഫാ: ജെയിംസ് പുത്തൻപറമ്പിൽ സഹ കാർമികത്വം വഹിച്ചു. ഇടവക ട്രസ്റ്റിമാരായ ജോസുകുട്ടി പേരൂക്കുന്നേൽ, വിൽസൺ മാളിയേക്കൽ, തോമസ് മറ്റത്തിൽ, സാബു എള്ളുങ്കൽ നേതൃത്വം നൽകി.





Leave a Reply