സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
പുൽപള്ളി: കൃപാലയ സ്പെഷ്യൽ സ്കൂളിൽ വച്ച് വിവിധ പ്രോഗ്രാകുകളോടെ 78 മത് സ്വാതന്ത്യ ദിനാഘോഷം നടത്തി. കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരേഡും, ദേശാഭക്തിഗാനമത്സരവും ഓഗസ്റ്റ് 15വിഷയത്തെ ആസ്പദമാക്കി ഉള്ള ദൃശ്യവിഷ്കരണവും നടത്തി. സ്കൂൾ എച്ച് എം സി. ആൻസീന പതാക ഉയർത്തി, കുട്ടികൾക്ക് പായസ വിതരണവും നടത്തി, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ഷിബു ടി യു, സി. ആൻട്രീസ, സി. ആൻസ്മരിയ, സി.ടെസലിൻ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
Leave a Reply