May 7, 2026

ജില്ല ടി. ടി.ഐ. കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു 

0
Img 20240817 103803
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: ഓഗസ്റ്റ് 22 വ്യാഴാഴ്ച പനമരം ഗവൺമെന്റ് ടി. ടി. ഐ യിൽ വെച്ച് നടക്കുന്ന

2024 -25 വർഷത്തെ വയനാട് ജില്ല ടി. ടി.ഐ. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സജേഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

പനമരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എം ആസ്യ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

സെബാസ്റ്റ്യൻ കെ. എം, ജോബിൻ ബെർണാഡ്, എം. കെ സന്തോഷ്‌, ജിൻസി സാജൻ തുടങ്ങിയവർ സംസാരിച്ചു.

കഥ, കവിത, പ്രബന്ധം, ചിത്രരചന, ജലച്ഛയം-പെൻസിൽ ഡ്രോയിങ് തുടങ്ങി അഞ്ചിന മത്സരങ്ങളാണ് സ്റ്റേജ് ഇതര മത്സരങ്ങളായി നടക്കുന്നത്. ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യംചൊല്ലൽ, മോണോ ആക്ട്, പ്രസംഗം, പ്രഭാഷണം, സംഘഗാനം തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും ടി. ടി. ഐ കലോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും

ജില്ലാതല അധ്യാപകവിഭാഗം കലോത്സവവും ഇതോടൊപ്പം നടക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *