അമ്മമാർക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതിയുടെ അവലോകന യോഗം നടത്തി
പൊരുന്നന്നൂർ:
അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
സമ്പൂർണ്ണത
അഭിയാൻ പദ്ധതി അമ്മമാർക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതിയുടെ ചർച്ചായോഗം സംഘടിപ്പിച്ചു. മാനന്തവാടി അഡീഷണൽ ഐ.സി. ഡി.എസ്. പ്രൊജക്ടിലെ പൂരക പോഷകാഹാര വിതരണ പ്രോഗ്രാം ഡാറ്റ കൃത്യമായി നല്കുന്നതിനും ഇതിനോടനുബന്ധമായി ഉപഭോക്താക്കളുടെ ആധാർ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട യോഗം പൊരുന്നന്നൂർ സമൂഹികാരോഗ്യ കേന്ദ്രം ഹാളിൽ വെച്ച് നടത്തി. നീതി ആയോഗിന്റെ നേതൃത്വത്തിൽ നടക്കുന്ന അസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സമ്പൂർണത അഭിയാൻ പദ്ധതിയുടെ കീഴിലായാണ് തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളിൽ ഒന്നായ പൂരക പോഷകാഹാര വിതരണ പ്രോഗ്രാം പൂര്‍ത്തീകരണം വേഗത്തില്‍ നടപ്പിലാക്കാനുള്ള യോഗം സംഘടിപ്പിച്ചത്.
തിരഞ്ഞെടുത്ത അംഗണവാടി പ്രവർത്തകർ, ആശ വർക്കേഴ്സ്, ട്രൈബൽ പ്രൊമോട്ടേഴ്സ് എന്നിവരെ ചേർത്താണ് യോഗം സംഘടിപ്പിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
പി. കല്ല്യാണി അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ
പി. കെ. അമീൻ ആശംസകൾ നേർന്നു.
വയനാട് ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ അജീഷ് സി കെ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ, മാനന്തവാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി കെ, മാനന്തവാടി അഡീഷണൽ ഐ.സി. ഡി. എസ്., സി. ഡി.പി.ഒ ജീജ എം,മാനന്തവാടി പട്ടിക വർഗ വികസന ഓഫീസ് എ. ടി.ഡി.ഒ. മനോജ് ടി.കെ, എൽ. എച്ച്.എസ്.സുഷമ കുമാരി, എൻ.എൻ.എം. കോർഡിനേറ്റർ ശ്രുതിഷ്മ ശിവദാസ് ടി, അസ്പിരേഷണൽ ബ്ലോക്ക്സ് ഫെല്ലോ റോഷൻ രാജു എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ഐ. സി. ഡി. എസ്, ഹെൽത്ത്, പട്ടിക വർഗ വികസന ഡിപ്പാർട്ടുമെന്റുകളിലെ മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.





Leave a Reply