സൈക്കിളിങ്ങും ശുചീകരണ പ്രവർത്തിയും ഉദ്ഘാടനം ചെയ്തു.
സുൽത്താൻ ബത്തേരി : മാലിന്യ മുക്ത നവകേരളം സ്വച്ഛത ഹി സേവ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ ഗാന്ധി ജയന്തി ദിനത്തിൽ കോട്ടക്കുന്ന് മൈസൂർ റോഡിൽ ജനകീയ ശുചിത്വ ക്യാമ്പയിനും സുൽത്താൻ ബത്തേരി നഗരസഭയിൽ നിന്നും പുറപ്പെടുന്ന സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീ ടി. കെ.രമേശ് ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷനും നഗരസഭയും സംയുക്തമായാണ് സൈക്ലിംഗ് സംഘടിപ്പിച്ചത്.
കോട്ടക്കുന്ന് മൈസൂർ റോഡിൽ സംഘടിപ്പിച്ച ജനകീയ ശുചിത്വ ക്യാമ്പയിനിൽ സെൻ്റ്‌മേരീസ് കോളേജ്, അൽഫോൻസാ കോളജ്, ഡോൺബോസ്‌കോ കോളേജ് എന്നിവിടങ്ങളിലെ എൻ. എസ്. എസ് യൂണിറ്റുകളും ഹരിതകർമ്മ സേനയും നഗരസഭാ സാനിറ്റേഷൻ തൊഴിലാളികളും പൊതു ജനങ്ങളും പങ്കാളികളായി. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, സി കെ ആരിഫ്, സത്താർ വിൽട്ടൺ ( പ്രസിഡണ്ട് ,സൈക്ലിംഗ് അസോസിയേഷൻ ) സുബൈർ ഇള കുളം ( സെക്രട്ടറി സൈക്ലിംഗ് അസോസി യേഷൻ) സോളമൻ എൽ.എ (ജോയിൻ്റ് സെക്രട്ടറി , സൈക്ലിംഗ് അസോസിയേഷൻ) അനീഷ് തോമസ്, ഡേവി ആൻ്റണി (പ്രതിനിധി , മക് ലോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ) കൗൺസിലർമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ചടങ്ങുകൾക്ക് നഗരസഭാ ആരോഗ്യ വിഭാഗം നേതൃത്വം നൽകി.
Leave a Reply