November 5, 2024

മികവിന്റെ കേന്ദ്രമായി ജില്ലയില്‍ മൂന്ന് വിദ്യാലയങ്ങള്‍*  *ഒക്ടോബര്‍ 5 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും*

0
Img 20241003 182835

സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ മികവിന്റെ കേന്ദ്രമായി മൂന്ന് വിദ്യാലയങ്ങള്‍ കൂടി പൂര്‍ത്തിയായി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പനമരം, മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും മാനന്തവാടി യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനമാണ് നടക്കുക. പരിപാടിയില്‍ ചീരാല്‍ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി ചെലവില്‍ നിര്‍മ്മിച്ച പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ അഞ്ച് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, ശുചിമുറി ബ്ലോക്കുകളും 133 ലക്ഷം രൂപ ചെലവില്‍ മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, ശുചിമുറികള്‍, റീട്ടെയ്‌നിങ്ങ് വാളും മാനന്തവാടി ഗവ യു.പി സ്‌കൂളില്‍ ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. 3.9 കോടി വിനിയോഗിച്ച് ചീരാല്‍ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ് മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലബോറട്ടറികള്‍, ലൈബ്രറി, റീഡിങ് റൂം, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ ഉള്‍പ്പെടും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *