April 16, 2026

8 കിലോമീറ്ററിന് വേണ്ടി അറര ലക്ഷം ജനങ്ങളെ ബലിയാടാക്കരുത് ജയ ചന്ദ്രൻ മാസ്റ്റർ 

0
Img 20241003 182256
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ : നിലവിൽ എൺപത് ശതമാനം പണി പൂർത്തീകരിച്ച പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ബി. ജെ. പി കോഴിക്കോട് മേഖല പ്രസിഡൻ്റ് ജയചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഒക്ടോബർ 2 ന് പടിഞ്ഞാറത്തറ യിൽ നിന്ന് ആരംഭിച്ച് വയനാടിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മാനന്തവാടി യിൽ സമാപിക്കുന്ന പ്രചരണ വാഹന ജാഥയുടെ കല്പറ്റയിലെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടിയുണ്ടാകുന്ന ചുരത്തിലെ യാത്രാ തടസ്സം മൂലം ദുരിതമനുഭവിക്കുന്ന വയനാടൻ ജനതയുടെയും കോഴിക്കോട് ജില്ലയുടെ മലയോര കുടിയേറ്റ മേഖലകളിലെയും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉടൻ ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഈ പ്രദേശങ്ങളിലുള്ള കർഷക ജനതയ്ക്ക് അവരുടെ ഉല്പന്നങ്ങൾ ന്യായവില ലഭ്യമാക്കി എളുപ്പത്തിൽ വിറ്റഴിക്കാൻ ഈ പാത കൂടിയേ തീരൂ എന്നദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *