November 12, 2024

മുഖ്യമന്ത്രി രാജി വെക്കണം ; ജില്ലാ യു.ഡി.എഫ്.

0
Img 20241003 183216

മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സർക്കാരിന്‍റെ അഴിമതിക്കും അക്രമത്തിനുമെതിരെ യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി ഒക്ടോബർ 8 כ൦ തിയ്യതി ചൊവ്വാഴ്ച സായാഹ്ന പ്രതിഷേധ സംഗമം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായി വയനാട് ജില്ലയിൽ ഒക്ടോബർ 8 כ൦ തിയ്യതി ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് കൽപ്പറ്റ ജെയിംസ് മെഡിക്കൽ ഷോപ്പിന് സമീപം പ്രതിഷേധ സംഗമം നടത്തുന്നതിന് കൽപ്പറ്റ ഡി.സി.സി. ഓഫീസിൽ ചേർന്ന ജില്ലാ യു.ഡി.എഫ്. യോഗത്തിൽ തീരുമാനിച്ചു. മാഫിയകളെ സംരക്ഷിക്കുകയും ദുർഭരണത്തിലൂടെ കേരളത്തെ തകർക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, സ്വർണ കള്ളക്കടത്ത് മാഫിയകൾക്കും ലഹരി കള്ളക്കടത്ത് മാഫിയകൾക്കും സംരക്ഷണം നൽകുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം നടത്തുകയും എ.ഡി.ജി.പിയെ സസ്‌പെâv ചെയ്യുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ സംഗമം നടത്തുന്നത്.

 

നാല് വർഷത്തെ കാലാവധി നിലനിൽക്കുന്ന സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സർക്കാർ നടപടി ജനാധിപത്യവിരുദ്ധവും നിയമലംഘനവുമാണ്. ബാങ്കിൽ പൊതുയോഗം നടന്നില്ലെന്നാരോപിച്ചാണ് സർക്കാർ അഡിമിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്‍റെ പൊതുയോഗം എൽ.ഡി.എഫ്. പ്രതിനിധികളുടെ ബഹളത്തിൽ അലങ്കോലപ്പെട്ടിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ട 52 കർഷകരുടെ വൈത്തിരി പ്രാഥമിക കാർഷിക വികസന ബാങ്കിൽ നിന്നും വിതരണം ചെയ്ത 1.05 കോടി രൂപ എഴുതിത്തള്ളാൻ തുക വകയിരുത്തിയ ബജറ്റാണ് ജില്ലയിൽ നിന്നുള്ള മൂന്ന് പ്രാഥമിക സഹകരണ വികസന ബാങ്കുകളുടെ പ്രസിഡണ്ട് ഉൾപ്പടെയുള്ള ഇടതുപക്ഷ പ്രതിനിധികൾ തടസ്സപ്പെടുത്തിയത്. ഇതുമൂലം കടബാധ്യത എഴുതിത്തള്ളുന്നതിന് നിയമതടസ്സം നേരിടുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എമ്മിന്‍റെ ഇത്തരം നിലപാട് അപലപനീയമാണെന്ന് യോഗം വിലയിരുത്തി.

 

യോഗത്തിൽ ഡി.പി. രാജശേഖരൻ സ്വാഗതം പറഞ്ഞു. ടി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ. വി. അപ്പച്ചൻ, അഡ്വ. ടി.ജെ. ഐസക്ക്, എൻ.കെ. വർഗ്ഗീസ്, പി.പി. ആലി, ജോസ് തലച്ചിറ, ജോസഫ് കളപ്പുരക്കൽ, സി.പി. വർഗ്ഗീസ്, അബ്ദുള്ള മാടക്കര, എം.എ അസൈനാർ, ടി. ഹംസ, പടയന്‍ മുഹമ്മദ്, തെക്കേടത്ത് മുഹമ്മദ്, സി.പി. മൊയ്‌തീൻ, കെ.എ. ആന്‍റണി, കെ. ഹാരിസ്, സലിം മേമന, നിസാർ അഹമ്മദ് .എൻ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *