നഗരവനത്തിൽ ശുചിത്വ ബോധവൽക്കരണം
മാനന്തവാടി: മാനന്തവാടി നഗരസഭ മാലിന്യം മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നഗര വനത്തിൽ ശുചിത്വ ബോധവൽക്കരണവും ക്ലീനിങ് ഡ്രൈവും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം നടത്തി. നോർത്ത് വയനാട് ഡി എഫ് ഓ മാർട്ടിൻ ലോവൽ മുഖ്യ സന്ദേശം നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എസ് തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Leave a Reply