മാലിന്യമുക്തം നവകേരളം* : *കമ്പളക്കാട് യു.പി സ്‌കൂള്‍ ഹരിത വിദ്യാലയം*
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വം, മാലിന്യ-ജല-പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണ മേഖലകളില്‍ കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പളക്കാട് ഗവ യു.പി സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. വിദ്യാലയത്തിനുള്ള ഹരിത കേരളം മിഷന്റെ മൊമെന്റോ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത കൈമാറി. പരിപാടിയില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് നൂര്‍ഷ ചേനോത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജെസി ലെസ്ലി, കെ. കുഞ്ഞായിഷ, വാര്‍ഡ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോഹരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒ.സി ഇമ്മാനുവല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹര്‍ഷല്‍, ഹരിത കേരളം മിഷന്‍ ആര്‍.പി മഞ്ജു, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍, സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
*





Leave a Reply