മാലിന്യ മുക്ത നവകേരളം – ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിൻ രണ്ടാം ഘട്ടം
ചീക്കല്ലൂർ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെയും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മൂന്ന് , പതിനെട്ട് വാർഡുകളിലെ കുടുംബശ്രീകളുടെയും നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം ക്യാമ്പിൻ്റെ ഭാഗമായി കൂടോത്തുമ്മൽ പരിസരവും പരിസരവും ശുചീകരിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്യുന്ന ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനം ഗാന്ധിജയന്തിയുടെ കൂടോത്തുമ്മൽ ഭാഗമായി നടന്നു. പരിപാടി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.രജിത ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കൂടോത്തുമ്മലിൽ നടന്ന തെരുവോര ചിത്രരചന പ്രമുഖ ചിത്രകാരി അരുൺ നാരായണൻ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജെസി ലെസ്ലി ,ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. സരിത, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എം.ദേവകുമാർ, നവകേരള മിഷൻ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, ജെ.എച്ച്.ഐ.സുരേഷ് കുമാർ, ദർശന ലൈബ്രറി പ്രസിഡൻറ് എം.ശിവൻപിള്ള, മിൽക്ക് സൊസൈറ്റി പ്രസിഡൻറ് കെ.കേശവ മാരാർ, എ.ഡി.എസ് പ്രസിഡൻറ് സൗമ്യ സുജേഷ്, സെക്രട്ടറി കാർത്യായനി ചന്ദ്രൻ എന്നിവർ സംസാരിച്ചു. തെരുവോര ചിത്രരചനയ്ക്ക് ചിത്രകല അധ്യാപകരായ സാദിഖ്, ദീപു എന്നിവർ നേതൃത്വം നൽകി.
മുക്ത നവകേരള പരിപാടിയുടെ ഭാഗമായി ദർശന ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനദാനം നിർവഹിച്ചു. അജികുമാർ പനമരത്തിൻ്റെ നേതൃത്വത്തിൽ ഗാനാവതരണങ്ങൾ നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി.സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ദർശന ലൈബ്രറി സെക്രട്ടറി പി.ബിജു സ്വാഗതവും ലൈബ്രറി എക്‌സികൂട്ടീവ് കമ്മിറ്റിയംഗം കെ.ശേഖരൻ നന്ദിയും പറഞ്ഞു.
Leave a Reply